55 റൺസിനിടെ ഏഴ് വിക്കറ്റുകൾ നിലംപൊത്തി; ന്യൂസിലാൻഡ് തകർന്നു

55 റൺസിനിടെ ഏഴ് വിക്കറ്റുകൾ നിലംപൊത്തി; ന്യൂസിലാൻഡ് തകർന്നു

ഓക് ലാൻഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് തകർച്ച. 43 ഓവർ പൂർത്തിയാകുമ്പോൾ കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസ് വരെ എത്തിയ ശേഷമാണ് കിവീസിന്റെ തകർച്ച

ഗപ്റ്റിലും നിക്കോൾസും ചേർന്ന് തകർപ്പൻ തുടക്കമാണ് ന്യൂസിലാൻഡിന് നൽകിയത്. സ്‌കോർ 93ൽ നിൽക്കെ 41 റൺസെടുത്ത നിക്കോൾസാണ് ആദ്യം പുറത്തായത്. ബ്ലൻഡലുമൊന്നിച്ച് ഗപ്റ്റിൽ സ്‌കോർ 142 വരെ എത്തിച്ചു. ബ്ലൻഡൽ പുറത്തായതിന് പിന്നാലെയാണ് കിവീസ് തകർച്ച ആരംഭിച്ചത്. ഗപ്റ്റിൽ 79 റൺസെടുത്തു. ബ്ലൻഡൽ 22 റൺസിന് പുറത്തായി

2ന് 142 റൺസ് എന്ന നിലയിൽ ിന്നും 8ന് 197 എന്ന നിലയിലേക്ക് കീവീസ് തകർന്നു. ഇന്ത്യക്കായി ചാഹൽ 3 വിക്കറ്റും ഷാർദൂൽ താക്കൂർ രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു. രണ്ട് പേർ റൺ ഔട്ടായി

Share this story