തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ വീണു; ഇന്ത്യ പതറുന്നു

തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ വീണു; ഇന്ത്യ പതറുന്നു

ഓക് ലാൻഡ് ഏകദിനത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്‌കോർ 57 ആയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു

നിലവിൽ 9.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 14 റൺസുമായി നായകൻ വിരാട് കോഹ്ലിയാണ് ഏറ്റവുമൊടുവിൽ പുറത്തായത്. 11 റൺസുമായി ശ്രേയസ്സ് അയ്യരും കെ എൽ രാഹുലുമാണ് ക്രീസിൽ

പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് പുറത്തായത്. സ്‌കോർ 21 ആയപ്പോഴേക്കും 3 റൺസെടുത്ത മായങ്കിനെ ബെന്നെറ്റ് പുറത്താക്കുകയായിരുന്നു. 19 പന്തിൽ ആറ് ഫോറുൾപ്പെടെ മികച്ച രീതിയിൽ തുടങ്ങിയ പൃഥ്വി ഷാ 24 റൺസിന് വീണു. 25 പന്തിൽ 15 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം

Share this story