പകരക്കാരനാകാൻ ആളില്ല; ഒടുവിൽ ന്യൂസിലാൻഡിന്റെ പരിശീലകനും ഇന്ത്യക്കെതിരെ ഫീൽഡിലിറങ്ങി

പകരക്കാരനാകാൻ ആളില്ല; ഒടുവിൽ ന്യൂസിലാൻഡിന്റെ പരിശീലകനും ഇന്ത്യക്കെതിരെ ഫീൽഡിലിറങ്ങി

പരുക്കിനെ തുടർന്ന് വലയുകയാണ് ന്യൂസിലാൻഡ് ടീം. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും പകരക്കാരനായി ഇറങ്ങാൻ റിസർവ് ബഞ്ചിൽ ആളില്ലാത്ത പോലും അവസ്ഥയിലാണ് ടീം.

കടുത്ത പനിയെ തുടർന്നാണ് ടിം സൗത്തി ഇന്ന് കളിക്കാനിറങ്ങിയത്. മറ്റാരുമില്ലാത്ത സാഹചര്യത്തിൽ മത്സരത്തിനിറങ്ങാൻ സൗത്തി നിർബന്ധിതനാകുകയായിരുന്നു. തന്റെ പത്ത് ഓവർ പൂർത്തിയാക്കിയതിന് പിന്നാലെ സൗത്തി മൈതാനം വിടുകയും ചെയ്തു. ഇതോടെ ന്യുസിലാൻഡ് ഫീൽഡറായി ഇറക്കിയത് തങ്ങളുടെ സഹ പരിശീലകനായ ലൂക്ക് റോഞ്ചിയെ ആണ്.

മിച്ചൽ സാന്റ്‌നറും സ്‌കോട്ട് കഗ്ലജനും പനി, വയറുവേദന എന്നിവയെ തുടർന്ന് ഇന്ന് കളിച്ചിരുന്നില്ല. കെയ്ൻ വില്യംസൺ പരുക്കിനെ തുടർന്ന് പരമ്പരയിൽ നിന്നു തന്നെ വിട്ടുനിൽക്കുകയാണ്. ഇതോടെയാണ് ഫൈനൽ ഇലവൻ കളിക്കാൻ ആളില്ലാത്ത അവസ്ഥയിൽ കിവീസ് എത്തിയത്. തുടർന്ന് പനിയുണ്ടെങ്കിലും സൗത്തിയെ നിർബന്ധിപ്പിച്ച് കളിപ്പിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ പത്തോവർ പൂർത്തിയാക്കി സൗത്തി മൈതാനം വിടുകയായിരുന്നു. ഇതിനിടെ വിരാട് കോഹ്ലിയുടെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

Share this story