ക്രിക്കറ്റിന് തന്നെ നാണക്കേടായി ഇന്ത്യ-ബംഗ്ലാ താരങ്ങളുടെ ഏറ്റുമുട്ടൽ; ബംഗ്ലാ താരങ്ങളുടേത് നാണംകെട്ട പെരുമാറ്റമെന്ന് ഇന്ത്യൻ നായകൻ

ക്രിക്കറ്റിന് തന്നെ നാണക്കേടായി ഇന്ത്യ-ബംഗ്ലാ താരങ്ങളുടെ ഏറ്റുമുട്ടൽ; ബംഗ്ലാ താരങ്ങളുടേത് നാണംകെട്ട പെരുമാറ്റമെന്ന് ഇന്ത്യൻ നായകൻ

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിന്റെ വിജയത്തിന് പിന്നാലെ മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാ താരങ്ങൾ. ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന രംഗങ്ങളാണ് ഫൈനലിന് ശേഷം മൈതാനത്ത് അരങ്ങേറിയത്. ബംഗ്ലാദേശിന്റെ അമിതമായ വിജയാഹ്ലാദത്തിനിടെയാണ് അസ്വസ്ഥരായ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണം വിട്ടതും കയ്യേറ്റത്തിന് മുതിർന്നതും

എന്നാൽ ബംഗ്ലാദേശ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്ത്യൻ നായതൻ പ്രിയം ഗാർഗ് ഉന്നയിച്ചത്. ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പ്രതികരണം ആയിരുന്നുവെന്ന് ഗാർഗ് പറഞ്ഞു. മത്സരശേഷം ഞങ്ങളുടെ മനോനില സാധാരണ പോലെയായിരുന്നു. ജയവും തോൽവിയുമൊക്കെ കളിയുടെ ഭാഗമാണ്. എന്നാൽ അവരുടെ പ്രതികരണം വൃത്തികെട്ട രീതിയിൽ ആയിരുന്നുവെന്നും പ്രിയം ഗാർഗ് പറഞ്ഞു

ബംഗ്ലാദേശ് നായകൻ അക്ബർ അലിയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവമെന്നാണ് അക്ബർ അലി പ്രതികരിച്ചത്.

Share this story