ഇത് ചരിത്രം:ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം ചാമ്പ്യൻമാർ

ഇത് ചരിത്രം:ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം ചാമ്പ്യൻമാർ

ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം എഫ് സി കേരള ചാമ്പ്യൻമാരായി. ഫൈനലിൽ മണിപ്പൂരി ക്ലബ്ബായ ക്രിപ്‌സയെ 3-2ന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.

ദേശീയ ലീഗ് ഫുട്‌ബോളിൽ കിരീടം നേടുന്ന ആദ്യ കേരളാ ടീമെന്ന ബഹുമതിയും ഗോകുലത്തിന് ലഭിച്ചു. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയത്.

ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി പരമേശ്വരി ദേവി ഗോകുലത്തിന്റെ കീരീട നേട്ടത്തിന്റെ സൂചന നൽകിയിരുന്നു. 25ാം മിനിറ്റിൽ കമലാ ദേവിയും 86ാം മിനിറ്റിൽ സബിത്ര ഭണ്ഡാരിയും ഗോളുകൾ സ്വന്തമാക്കി.

Share this story