ഇന്ത്യൻസ് 263 റൺസിന് ഓൾ ഔട്ട്, വിഹാരിക്ക് സെഞ്ച്വറി, പൂജാരക്ക് അർധ ശതകം

ഇന്ത്യൻസ് 263 റൺസിന് ഓൾ ഔട്ട്, വിഹാരിക്ക് സെഞ്ച്വറി, പൂജാരക്ക് അർധ ശതകം

ന്യൂസിലാൻഡ് ഇലവനെതിരെ നടന്ന ടൂർ ടെസ്റ്റിൽ ഇന്ത്യൻസ് ഒന്നാമിന്നിംഗ്‌സിൽ 263 റൺസിന് എല്ലാവരും പുറത്തായി. വെറും മൂന്ന് പേർ മാത്രമാണ് ഇന്ത്യൻസ് നിരയിൽ രണ്ടക്കം കടന്നത്. നാല് ബാറ്റ്‌സ്മാൻമാർ സംപൂജ്യരായി മടങ്ങുകയും ചെയ്തു

5 റൺസെടുക്കുന്നതിനിടെ മൂന്നും 38 റൺസ് എടുക്കുന്നതിനിടെ നാലും വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യൻസിനെ ചേതേശ്വർ പൂജാരയും ഹനുമ വിഹാരിയും ചേർന്നുള്ള കൂട്ടുകെട്ടാണ് തുണച്ചത്. ഇരുവരും ചേർന്ന് 197 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പൂജാര 93 റൺസിന് പുറത്തായി. വിഹാരി 182 പന്തിൽ 101 റൺസെടുത്തു. 18 റൺസെടുത്ത രഹാനെയാണ് മൂന്നക്കം തികച്ച മൂന്നാമൻ. കോഹ്ലി ബാറ്റിംഗിന് ഇറങ്ങിയില്ല. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഇന്ത്യൻസിന്റെ പ്രദർശന മത്സരം

Share this story