ബൗളർമാരുടെ പ്രകടനം തുണച്ചു; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

ബൗളർമാരുടെ പ്രകടനം തുണച്ചു; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

ന്യൂസിലാൻഡ് ഇലവനെതിരായ ത്രിദിന പ്രദർശന മത്സരത്തിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 263 റൺസിനെതിരെ ബാറ്റേന്തിയ ന്യൂസിലാൻഡ് ഇലവൻ 235 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യൻസ് വിക്കറ്റ് നഷ്ടം കൂടാതെ 59 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 87 റൺസിന്റെ ലീഡുണ്ട്.

40 റൺസെടുത്ത കൂപ്പറാണ് ന്യൂസിലാൻഡ് ഇലവന്റെ ടോപ്‌സ്‌കോറർ. രവീന്ദ്ര 34 റൺസും മിച്ചൽ 32, ബ്രൂസ് 31 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്ര, ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അശ്വിൻ ഒരു വിക്കറ്റുമെടുത്തു

രണ്ടാമിന്നിംഗ്‌സിൽ 35 റൺസുമായി പൃഥ്വി ഷായും 23 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസിൽ. വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിച്ചത്.

Share this story