കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ ഇന്ത്യൻ നായകൻ; ഒരു സെഞ്ച്വറി പോലുമില്ലാത്ത 19 ഇന്നിംഗ്‌സുകൾ

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ ഇന്ത്യൻ നായകൻ; ഒരു സെഞ്ച്വറി പോലുമില്ലാത്ത 19 ഇന്നിംഗ്‌സുകൾ

ലോക ക്രിക്കറ്റിലെ ഏതാണ്ട് ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിലാക്കി കുതിച്ച താരമാണ് ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്ലി. എന്നാൽ അടുത്തിടെ മോശം ഫോമില്ലായ്മ താരത്തെ അലട്ടുകയാണ്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് വിരാട് കോഹ്ലി കടന്നു പോകുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളും യഥാർഥി കോഹ്ലിയെ കണ്ടിട്ട് നാളുകളേറെയായി

കഴിഞ്ഞ 19 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ച്വറി പോലും കോഹ്ലിക്ക് കണ്ടെത്താനായിട്ടില്ല. ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത് താരം പുറത്താകുകയും ചെയ്തു. മൂന്ന് ഫോർമാറ്റിലും കൂടി കഴിഞ്ഞ എട്ട് ഇന്നിംഗ്‌സുകളിലായി ഒരു അർധ ശതകം മാത്രമാണ് കോഹ്ലിയുടെ പേരിലുള്ളത്

2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ നായകൻ റൺസ് കണ്ടെത്താൻ വിഷമിക്കുന്നത്. മത്സരങ്ങളുടെ ആധിക്യമാണ് കോഹ്ലിയെ തളർത്തുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ ഷെഡ്യൂളിനെ കുറിച്ച് കോഹ്ലിയും നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്.

84 ടെസ്റ്റുകളിൽ നിന്ന് 27 സെഞ്ച്വറിയും 22 അർധ ശതകവും നേടിയ താരമാണ് കോഹ്ലി. 247 ഏകദിനങ്ങളിലായി 43 സെഞ്ച്വറിയും 58 അർധ ശതകവും താരം സ്വന്തമാക്കിയിട്ടുണ്ട്.

Share this story