ഇന്ത്യയെ നാണംകെടുത്തി ന്യൂസിലാൻഡ്; തോൽവി പത്ത് വിക്കറ്റിന്

ഇന്ത്യയെ നാണംകെടുത്തി ന്യൂസിലാൻഡ്; തോൽവി പത്ത് വിക്കറ്റിന്

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയം നേരിട്ടത്. രണ്ടാമിന്നിംഗ്‌സിൽ ജയിക്കാനായി 8 റൺസാണ് കിവീസിന് വേണ്ടിയിരുന്നത്. വെറും പത്ത് പന്തിൽ നിന്നു തന്നെ വിജയലക്ഷ്യം കുറിക്കാൻ കിവീസിന് സാധിച്ചു

രണ്ടാമിന്നിംഗ്‌സിൽ 191 റൺസിന് ഇന്ത്യ ഓൾ ഔട്ടാകുകയായിരുന്നു. നാലിന് 144 റൺസ് എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച ഇന്ത്യ 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി. സൗത്തി അഞ്ചും ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റുമെടുത്തു. രണ്ടിന്നിംഗ്‌സിലുമായി 9 വിക്കറ്റുകൾ നേടിയ ടിം സൗത്തിയാണ് കളിയിലെ താരം

ഒന്നാമിന്നിംഗ്‌സിന് സമാനമായ തകർച്ചയാണ് രണ്ടാമിന്നിംഗ്‌സിലും ഇന്ത്യ നേരിട്ടത്. 58 റൺസെടുത്ത മായങ്ക് അഗർവാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പനേരമെങ്കിലും പിടിച്ചു നിന്നത്. കോഹ്ലി 19 റൺസിനും രഹാനെ 29 റൺസിനും പൂജാര 11 റൺസിനും റിഷഭ് പന്ത് 25 റൺസിനും വീണു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 165 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. കിവീസ് 348 റൺസാണ് ഒന്നാമിന്നിംഗ്‌സിൽ നേടിയത്.

Share this story