യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു; ക്രിസ്റ്റിയാനോ അടക്കമുള്ള താരങ്ങളും ആശങ്കയിൽ

യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു; ക്രിസ്റ്റിയാനോ അടക്കമുള്ള താരങ്ങളും ആശങ്കയിൽ

ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് യുവന്റസ് താരങ്ങളിലേക്കും. യുവന്റസ് താരം ഡാനിയലെ റുഗാനിയക്ക് കൊറോണ സ്ഥിരീകരിച്ചു. റുഗാനിയക്ക് നടത്തിയ ടെസ്റ്റിൽ പോസീറ്റീവ് ഫലമാണ് ലഭിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു

താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. എന്നാൽ യുവന്റസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ് വാർത്ത. രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർമിലാൻ-യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. മത്സരശേഷം യുവന്റസ് ടീമിനൊന്നിച്ചുള്ള ചിത്രവും റുഗാനി പങ്കുവെച്ചിരുന്നു

മത്സരത്തിനിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊന്നിച്ച് ഗോൾ ആഘോഷത്തിലും റുഗാനി പങ്കെടുത്തിരുന്നു. താരവുമായി അടുത്തിടപഴകിയ താരങ്ങളോട് ടെസ്റ്റിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ക്രിസ്റ്റിയാനോ നിലവിൽ പോർച്ചുഗലിലെ വീട്ടിലാണ് ഉള്ളത്. യുവന്റസ് ടീമാകെ 14 ദിവസത്തേക്ക് ഐസോലേഷനിൽ കഴിയണമെന്നാണ് നിർദേശം

Share this story