റൊണാൾഡോയും ഡിബാലയും സ്‌കോർ ചെയ്തു; യുവന്റസ് വിജയവഴിയിൽ തിരിച്ചെത്തി

റൊണാൾഡോയും ഡിബാലയും സ്‌കോർ ചെയ്തു; യുവന്റസ് വിജയവഴിയിൽ തിരിച്ചെത്തി

കൊവിഡ് പ്രതിസന്ധിക്ക് ശേഷം പുനാരംഭിച്ച ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ യുവന്റസിന് ജയം. ബൊലോന്യക്കെതിരായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് ജയിച്ചത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗളോ ഡിബാലയും യുവന്റസിനായി സ്‌കോർ ചെയ്തു.

ആദ്യ പകുതിയിലായിരുന്നു യുവന്റസിന്റെ രണ്ട് ഗോളുകളും. 23ാം മിനിറ്റിൽ റൊണാൾഡോ യുവന്റസിനെ ആദ്യം മുന്നിലെത്തിച്ചു. ലീഗിൽ താരത്തിന്റെ 22ാം ഗോളാണിത്. 13 മിനിറ്റുകൾക്ക് ശേഷം ഡിബാല ടീമിനായി രണ്ടാം ഗോളും സ്വന്തമാക്കി.

കഴിഞ്ഞാഴ്ച കോപ ഇറ്റാലിയ ഫൈനൽ മത്സരത്തിൽ നാപോളിയോട് യുവന്റസ് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കുന്നതായിരുന്നു ഇന്നലത്തെ വിജയം. 27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി യുവന്റസാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 62 പോയിന്റുള്ള ലാസിയോയാണ് രണ്ടാമത്.

Share this story