ബാഴ്‌സക്ക് കനത്ത തിരിച്ചടി; ലാ ലീഗയിൽ സെൽറ്റ വിഗോയോട് സമനില കുരുക്ക്

ബാഴ്‌സക്ക് കനത്ത തിരിച്ചടി; ലാ ലീഗയിൽ സെൽറ്റ വിഗോയോട് സമനില കുരുക്ക്

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണക്ക് സമനില കുരുക്ക്. സെൽറ്റ വിഗോയുമായി നടന്ന മത്സരത്തിൽ 2-2ന് ഒതുങ്ങാനായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ വിധി. ഇതോടെ പോയിന്റ് ടേബിളിൽ റയലുമായുള്ള വ്യത്യാസം ഒരു പോയിന്റായി ചുരുങ്ങുകയും ചെയ്തു. ബാഴ്‌സയേക്കാൾ ഒരു മത്സരം കുറവാണ് റയൽ മാഡ്രിഡ് കളിച്ചിട്ടുള്ളത്.

ബാഴ്‌സയുടെ ഇരുഗോളുകളും നേടിയത് സുവാരസാണ്. 20, 67 മിനിറ്റുകളിലായിരുന്നു ചാമ്പ്യൻമാരുടെ ഗോളുകൾ. സെൽറ്റക്കായി സ്‌മോലോവാണ് 50ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. 88ാം മിനിറ്റിൽ ലാഗോ അസ്പസ് സമനില ഗോളും സ്വന്തമാക്കി

32 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണ് ബാഴ്‌സക്കുള്ളത്. അതേസമയം 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള റയൽ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ എസ്പാൻയോളിനെ പരാജയപ്പെടുത്തിയാൽ റയലിന് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താം

Share this story