മെസ്സി ബാഴ്‌സലോണ വിടുമോ; കരാര്‍ പുതുക്കാന്‍ താത്പര്യം കാണിക്കാതെ താരം

മെസ്സി ബാഴ്‌സലോണ വിടുമോ; കരാര്‍ പുതുക്കാന്‍ താത്പര്യം കാണിക്കാതെ താരം

ലോകോത്തര താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയോട് വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

2021ല്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ക്ലബ് അധികൃതര്‍ കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ താത്പര്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. അടുത്തിടെ ക്ലബ്ബില്‍ മെസ്സി സംതൃപ്തനല്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാര്‍വദയെ പുറത്താക്കുന്നതിന് കാരണം മെസ്സിയാണെന്ന് തരത്തില്‍ വന്ന വാര്‍ത്തകള്‍ താരത്തെ അസ്വസ്ഥനാക്കിയിരുന്നു. കൂടാതെ താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും മെസ്സി പരസ്യമായി രംഗത്തുവന്നു.

Share this story