ക്രിക്കറ്റ് മൈതാനങ്ങള്‍ വീണ്ടും സജീവമാകുന്നു; ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ലൈവ് സോണി സിക്‌സില്‍

ക്രിക്കറ്റ് മൈതാനങ്ങള്‍ വീണ്ടും സജീവമാകുന്നു; ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ലൈവ് സോണി സിക്‌സില്‍

കൊവിഡിനെ തുടര്‍ന്ന് നിശ്ചലമായ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നര മുതല്‍ സോണി സിക്‌സില്‍ പരമ്പര ലൈവ് കാണാം

സതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജൂലൈ പതിനാറിനും മൂന്നാം ടെസ്റ്റ് ജൂലൈ 24നും നടക്കും.

പരുക്കേറ്റ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നായകന്‍. വിന്‍ഡീസിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 140 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. പരമ്പര സ്വന്തമാക്കിയാല്‍ 180 പോയിന്റുള്ള ന്യൂസിലാന്‍ഡിനെ മറികടക്കാം.

Share this story