വിന്‍ഡീസിന് 114 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; സതാംപ്ടണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

വിന്‍ഡീസിന് 114 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; സതാംപ്ടണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് 114 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സില്‍ വിന്‍ഡീസ് 318 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സില്‍ 204 റണ്‍സാണ് എടുത്തത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സ് എന്ന നിലയിലാണ്

ബ്രാത്ത് വെയിറ്റിന്റെയും ഷെയ്ന്‍ ഡൗറിച്ചിന്റെയും ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് സ്‌കോര്‍ 300 കടത്തിയത്. ബ്രാത്ത് വെയിറ്റ് 65 റണ്‍സും ഡൗറിച്ച് 61 റണ്‍സുമെടുത്തു. റോസ്റ്റന്‍ ചേസ് 47 റണ്‍സെടുത്തു. ബ്രൂക്കസ് 39 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് 4 വിക്കറ്റെടുത്തു. ആന്‍ഡേഴ്‌സണ്‍ മൂന്നും ബെസ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 15 റണ്‍സ് എന്ന നിലയിലാണ്. 10 റണ്‍സുമായി റോറി ബേണ്‍സും 5 റണ്‍സുമായി ഡോം സിബ്ലിയുമാണ് ക്രീസില്‍

Share this story