വല്ലാഡോലിഡിനെതിരെ ജയം; കിരീട പോരാട്ടത്തില്‍ പ്രതീക്ഷ കൈവിടാതെ ബാഴ്‌സ

വല്ലാഡോലിഡിനെതിരെ ജയം; കിരീട പോരാട്ടത്തില്‍ പ്രതീക്ഷ കൈവിടാതെ ബാഴ്‌സ

സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ പ്രതീക്ഷ കൈവിടാതെ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ. വല്ലാഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകലം ബാഴ്‌സ ഒരു പോയിന്റായി കുറച്ചു.

വല്ലാഡോലിഡിന്റെ മൈതാനത്തു നടന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബാഴ്‌സക്ക് മതിയാകുമായിരുന്നില്ല. മത്സരത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ബാഴ്‌സലോണ തങ്ങളുടെ നയം വ്യക്തമാക്കി. വിങ്ങുകളിലൂടെയുള്ള ആക്രമണം വല്ലാഡോലിഡിനെ വലച്ചു. മികച്ച ഫോമിലുള്ള നെല്‍സണ്‍ സെമഡോയുടെ നീക്കങ്ങള്‍ ആദ്യ പകുതിയില്‍ പ്രതിഫലിച്ചു നിന്നു. 15-ാം മിനിട്ടിലെ ലയണല്‍ മെസിയുടെ ചടുല നീക്കത്തില്‍ ആര്‍തുറോ വിഡാലിലൂടെ ബാഴ്‌സയുടെ ഗോള്‍ പിറന്നു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഏവരേയും ഞെട്ടിച്ച് ഗ്രീസ്മാന്‍ തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തി.

Read Also രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ്; മഹാരാഷ്ട്ര ഗവര്‍ണര്‍ ക്വാറന്റൈനില്‍ https://metrojournalonline.com/national/2020/07/12/maharashtra-governor-under-quarantine.html

ഒന്നാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബാഴ്‌സ രണ്ടാം പകുതിയില്‍ നിറംമങ്ങി. വല്ലാഡോലിഡിന്റെ കൗണ്ടര്‍ അറ്റാക്കുകളെ പ്രതിരോധിക്കാന്‍ പികെയും ആല്‍ബയും ലെംഗ്ലെറ്റും ഉള്‍പ്പെടുന്ന ബാഴ്‌സയുടെ പ്രതിരോധനിര വിയര്‍ത്തു. ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തി മത്സരം ജയിക്കാനുള്ള ബാഴ്‌സയുടെ ശ്രമം രണ്ടാം പകുതിയിലുടനീളം നിഴലിച്ചു. വല്ലാഡോലിഡിന്റെ ഷോട്ടുകളെ മികച്ച രീതിയില്‍ തടഞ്ഞുനിര്‍ത്തിയ ബാഴ്‌സയുടെ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റെഗന്റെ പ്രകടനവും നിര്‍ണായകമായി.

Share this story