ടി20 ലോകകപ്പ് മാറ്റിവെച്ചു; ഐപിഎൽ സെപ്റ്റംബറിൽ യുഇഎയിൽ നടന്നേക്കും

ടി20 ലോകകപ്പ് മാറ്റിവെച്ചു; ഐപിഎൽ സെപ്റ്റംബറിൽ യുഇഎയിൽ നടന്നേക്കും

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ടി20 ലോകകപ്പ് ടൂർണമെന്റ് മാറ്റിവെച്ചു. ഓസ്‌ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഐസിസി ബോർഡ് യോഗത്തിലാണ് ലോകകപ്പ് 2022ലേക്ക് മാറ്റാൻ തീരുമാനമായത്. അതേസമയം 2021ലെ വനിതാ ടി20 ലോകകപ്പിൽ മാറ്റമുണ്ടാകില്ല

ക്രിക്കറ്റ് ആരാധകർക്ക് സുരക്ഷിതവും ആവേശകരവുമായ ടൂർണമെന്റ് ഒരുക്കുന്നതിന്റെ ഭാഗമായാണ് മാറ്റിവെച്ചത്. താരങ്ങളുടെയും ആരാധാകരുടെയും ആരോഗ്യം ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി പറഞ്ഞു

ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ഈ വർഷം ഐപിഎൽ നടക്കാനുള്ള സാധ്യതയേറെ. സെപ്റ്റംബർ 26 മതുൽ നവംബർ 8 വരെ എല്ലാ ഐപിഎൽ മത്സരങ്ങളും യുഎഇയിൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. 2023ൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ഫെബ്രുവരി, മാർച്ച് മാസത്തിൽ നിന്ന് ഒക്ടോബർ-നവംബറിലേക്ക് മാറ്റിയിട്ടുണ്ട്‌

Share this story