ഓസീസ് ക്രിക്കറ്റ് താരം എലീസ് പെറി വിവാഹമോചിതയായി; മുരളി വിജയ്‌യുടെ കൂടോത്രമെന്ന് ആരാധകർ

ഓസീസ് ക്രിക്കറ്റ് താരം എലീസ് പെറി വിവാഹമോചിതയായി; മുരളി വിജയ്‌യുടെ കൂടോത്രമെന്ന് ആരാധകർ

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലീസ് പെറി വിവാഹ മോചിതയായി. റഗ്ബി താരം മാറ്റ് ടൂമയുമായുള്ള വിവാഹ ജീവിതമാണ് എലീസ് പെറി അവസാനിപ്പിച്ചത്. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ട്രോളുകൾ മുഴുവൻ ലഭിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ്ക്കാണ്. ഇതിന് കാരണവുമുണ്ട്

എലീസ് പെറിക്കൊപ്പം ഒരു ദിവസം പുറത്തുപോയി ഡിന്നർ കഴിക്കണമെന്ന് മുരളി വിജയ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്‌സുമായി നടന്ന ലൈവ് ചാറ്റിനിടെയാണ് മുരളി വിജയ് ഇക്കാര്യം പറഞ്ഞത്. ബിൽ നൽകാൻ തയ്യാറാണെങ്കിൽ ഞാൻ കൂടെ വരാമെന്ന് എലീസ് പെറി മറുപടിയും നൽകിയിരുന്നു

ഇതിനൊക്കെ പിന്നാലെയാണ് എലീസ് വിവാഹ മോചിതയായി എന്ന വാർത്ത വരുന്നത്. ഇതോടെയാണ് ട്രോളുകൾ വിജയ് യെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചത്. അഞ്ച് വർഷം നീണ്ടുനിന്ന വിവാഹ ജീവിതമാണ് എലീസും മാറ്റും അവസാനിപ്പിച്ചത്. ഈ വർഷം ആദ്യം തന്നെ തങ്ങൾ പിരിഞ്ഞിരുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുവരും പറഞ്ഞിരുന്നു

 

Share this story