ശക്തൻമാർ നേർക്കുനേർ: മുംബൈക്കെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

ശക്തൻമാർ നേർക്കുനേർ: മുംബൈക്കെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ടൂർണമെന്റിലെ വമ്പൻമാരുടെ പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ടോസ് നേടിയ ഡൽഹി കാപിറ്റൽസ് ബാറ്റിംഗ് തെരഞ്ഞെടുത്തു

പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകളാണ് ഏറ്റുമുട്ടത്. ഇരു ടീമുകളും ആറ് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഡൽഹിക്ക് അഞ്ച് ജയവും ഒരു തോൽവിയുമാണുള്ളത്. മുംബൈ നാല് ജയവും രണ്ട് തോൽവിയുമാണ് പോയിന്റ് ടേബിളിൽ രണ്ടാമതാണ്.

മുംബൈ ടീം: ക്വിന്റൺ ഡികോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറൺ പൊള്ളാർഡ്, കൃനാൽ പാണ്ഡ്യ, ജയിംസ് പാറ്റൻസൺ, രാഹുൽ ചാഹർ, ട്രെൻഡ് ബോൾട്ട്, ജസ്പ്രീത് ബുമ്ര

ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, മാർക്കസ് സ്റ്റോയിനിസ്, അലെക്‌സ് കാറെ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗീസോ റബാദ, ആന്റിച്ച് നോർജെ

Share this story