തകർത്തു തുടങ്ങി, ഒടുക്കം പാളി; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ

തകർത്തു തുടങ്ങി, ഒടുക്കം പാളി; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു. മികച്ച രീതിയിൽ തുടങ്ങിയിട്ടും മധ്യ ഓവറുകളിലെ വിക്കറ്റ് വീഴ്ചയാണ് കൂറ്റൻ സ്‌കോറിലേക്ക് എത്തുന്നതിൽ നിന്ന് രാജസ്ഥാനെ തടഞ്ഞത്

സ്‌കോർ ബോർഡ് 50ൽ എത്തിയപ്പോഴാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ഇന്നിംഗ്‌സ് ഓപൺ ചെയ്ത റോബിൻ ഉത്തപ്പ മികച്ച രീതിയിൽ ബാറ്റ് വീശി. 22 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 41 റൺസ് ഉത്തപ്പ എടുത്തു. ബെൻ സ്റ്റോക്‌സ് 15 റൺസിന് വീണു

വൺ ഡൗണായി വന്ന സഞ്ജുവിന് അധികമൊന്നും ചെയ്യാനായില്ല. 9 റൺസിന് പുറത്തായി. സ്മിത്ത് 36 പന്തിൽ ആറ് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 57 റൺസെടുത്തു. ബട്‌ലർ 24 റൺസിന് പുറത്തായി. തെവാത്തിയ 19 റൺസുമായി പുറത്താകാതെ നിന്നു.

Share this story