വെറും വ്യാജ വാർത്തയാണത്; ഫ്രഞ്ച് ടീമിൽ നിന്ന് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് പോൾ പോഗ്ബ

വെറും വ്യാജ വാർത്തയാണത്; ഫ്രഞ്ച് ടീമിൽ നിന്ന് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് പോൾ പോഗ്ബ

ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിൽ നിന്നും രാജിവെച്ചെന്ന വാർത്ത വ്യാജമെന്ന് ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പോൾ പോഗ്ബ രാജി വെച്ചെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ

വാർത്തയുടെ സ്‌ക്രീൻ ഷോട്ടിന് മുകളിൽ ഫേക്ക് എന്ന് എഴുതി ട്വീറ്റ് ചെയ്താണ് താരം വാർത്ത നിഷേധിച്ചത്. നബി നിന്ദ ആരോപിച്ച് അധ്യാപകമായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാക്രോൺ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പോഗ്ബ രാജി വെച്ചുവെന്നാണ് വാർത്തകൾ വന്നത്

47കാരനായ സാമുവൽ പാറ്റിയെ മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇത് ഇസ്ലാമിക തീവ്രവാദമാണെന്ന് മാക്രോൺ പറഞ്ഞിരുന്നു.

Share this story