ഓസീസിനെതിരെ ഇന്ത്യക്ക് നല്ല തുടക്കം; ധവാന് അർധ സെഞ്ച്വറി

ഓസീസിനെതിരെ ഇന്ത്യക്ക് നല്ല തുടക്കം; ധവാന് അർധ സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. മത്സരം പതിനൊന്ന് ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി ശിഖർ ധവാൻ അർധ സെഞ്ച്വറി തികച്ചു

35 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാൻ 50 റൺസ് എടുത്തത്. 52 റൺസെടുത്ത ധവാനെ സാമ്പ പുറത്താക്കി. കോഹ്ലി 9 റൺസുമായി ക്രീസിലുണ്ട്. 22 പന്തിൽ 30 റൺസെടുത്ത രാഹുലാണ് നേരത്തെ പുറത്തായത്.

ഓസ്‌ട്രേലിയ നേരത്തെ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് എടുത്തത്. ഓസീസിനായി മാത്യു വാഡെ 58 റൺസെടുത്തു. സ്മിത്ത് 46 റൺസും ഹെൻ റിക്‌സ് 26 റൺസും മാക്‌സ് വെൽ 22 റൺസുമെടുത്തു.

Share this story