കായികക്ഷമതാ പരിശോധനയിൽ പാസായി; രോഹിത് ശർമ ഓസ്‌ട്രേലിയയിലേക്ക്

കായികക്ഷമതാ പരിശോധനയിൽ പാസായി; രോഹിത് ശർമ ഓസ്‌ട്രേലിയയിലേക്ക്

രോഹിത് ശർമ ടെസ്റ്റ് പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ബംഗളൂരുവിൽ നടന്ന ശാരീരിക ക്ഷമതാ പരിശോധനയിൽ രോഹിത് പാസായി. ഞായറാഴ്ചക്ക് മുമ്പ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.

അവസാന രണ്ട് ടെസ്റ്റുകളിൽ രോഹിത് കളിച്ചേക്കും. ഐപിഎല്ലിനിടെയാണ് രോഹിത് ശർമക്ക് പരുക്കേറ്റത്. ഇതേ തുടർന്ന് ഓസ്‌ട്രേലിയയിലെ ഏകദിന, ടി20 പരമ്പരയിൽ രോഹിത് കളിച്ചിരുന്നില്ല. ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലും പരിശീലനത്തിലുമായിരുന്നു താരം

അഡ്‌ലെയ്ഡിൽ ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പകലും രാത്രിയുമായാണ് മത്സരം. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങും. രോഹിത് എത്തുന്നതോടെ കോഹ്ലിയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.

Share this story