കോവിഡ് ഭീതി: അണ്ടർ 17, അണ്ടർ 20 ലോകകപ്പുകൾ ഫിഫ മാറ്റിവെച്ചു

കോവിഡ് ഭീതി: അണ്ടർ 17, അണ്ടർ 20 ലോകകപ്പുകൾ ഫിഫ മാറ്റിവെച്ചു

സ്വിറ്റ്സർലണ്ട് : 2021 ൽ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ കോവിഡ് മഹാമാരിയുടെ ഭീക്ഷണി തുടരുന്ന സാഹചര്യത്തിൽ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു.

അണ്ടര്‍ 17 ലോകകപ്പിന് പെറുവും അണ്ടര്‍ 20 ലോകകപ്പിന് ഇന്‍ഡൊനീഷ്യയുമായിരുന്നു വേദികൾ. 2023 ല്‍ ഇവ രണ്ടും അതേ രാജ്യങ്ങളില്‍ തന്ന നടത്താനും ഫിഫ തീരുമാനിച്ചു.

നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. 2020 നവംബറിലായിരുന്നു ടൂർണമെൻ്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയുള്ള തീയതികളിലേക്ക് ടൂര്‍ണമെന്റ് മാറ്റിയതായി ഫിഫ അറിയിച്ചിട്ടുണ്ടെങ്കിലും വീണ്ടും മാറ്റിവെക്കാനാണ് സാധ്യത.

Share this story