ബോക്‌സിംഗ് ഡേയിൽ ബാറ്റ് ചെയ്യുന്ന ഓസീസിന് ഭേദപ്പെട്ട തുടക്കം; മൂന്ന് വിക്കറ്റുകൾ വീണു

ബോക്‌സിംഗ് ഡേയിൽ ബാറ്റ് ചെയ്യുന്ന ഓസീസിന് ഭേദപ്പെട്ട തുടക്കം; മൂന്ന് വിക്കറ്റുകൾ വീണു

മെൽബണിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്യുന്നു. ഭേദപ്പെട്ട തുടക്കമാണ് ആതിഥേയർക്ക് ലഭിച്ചത്. മത്സരം 41 ഓവർ പിന്നിടുമ്പോൾ ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്

38 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ നിലയിലായിരുന്നു ഓസീസ്. ലാബുഷെയ്‌നും ട്രാവിസ് ഹെഡും ചേർന്നുള്ള കൂട്ടുക്കെട്ടാണ് ഓസ്‌ട്രേലിയയെ തുണച്ചത്. ലാബുഷെയ്ൻ 43 റൺസുമായും ഹെഡ് 38 റൺസുമായും ക്രീസിലുണ്ട്

സ്‌കോർ പത്തിൽ നിൽക്കെ റൺസൊന്നുമെടുക്കാതെ ജോ ബേൺസിനെ ബുമ്ര മടക്കി. 30 റൺസെടുത്ത മാത്യു വെയ്ഡിനെ അശ്വിൻ പുറത്താക്കി. സ്മിത്തും പൂജ്യത്തിന് അശ്വിന് മുന്നിൽ മുട്ടുകുത്തി.

നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗിൽ ഇന്ത്യക്കായി ഓപൺ ചെയ്യും. സാഹക്ക് പകരം റിഷഭ് പന്ത് കീപ്പറായി എത്തി. കോഹ്ലിക്ക് പകരം രവീന്ദ്ര ജഡേജ ടീമിലിടം പിടിച്ചു. ഷമിക്ക് പകരക്കാരനായി മുഹമ്മദ് സിറാജും ടീമിൽ കയറി.

Share this story