ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 200ന് പുറത്ത്; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 70 റൺസ് വിജയലക്ഷ്യം

ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 200ന് പുറത്ത്; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 70 റൺസ് വിജയലക്ഷ്യം

മെൽബൺ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 200 റൺസിന് പുറത്തായി. ഇതോടെ 70 റൺസാണ് ഇന്ത്യക്ക് വിജയിക്കാനായി വേണ്ടത്. 6ന് 133 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 67 റൺസ് കൂടി നാലാം ദിനം കൂട്ടിച്ചേർത്തു

കാമറോൺ ഗ്രീനും പാറ്റ് കമ്മിൻസും തമ്മിലുള്ള കൂട്ടുകെട്ട് 156 റൺസിലാണ് തകർന്നത്. കമ്മിൻസ് 22 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 45 റൺസെടുത്ത ഗ്രീനും മടങ്ങി. മിച്ചൽ സ്റ്റാർക്ക് 14 റൺസുമായി പുറത്താകാതെ നിന്നു ഹേസിൽവുഡ് 10 റൺസെടുത്തു

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ ടെസ്റ്റ് കളിച്ച മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തു. രണ്ടിന്നിംഗ്‌സിലുമായി സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ രണ്ട് വീതവും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് റൺസുമായി മായങ്കും 10 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ

Share this story