വെള്ളക്കുപ്പായത്തിലേക്കും നടന്നുകയറി; ഉമേഷ് യാദവിന് പകരം ടി നടരാജൻ ടെസ്റ്റ് ടീമിൽ

വെള്ളക്കുപ്പായത്തിലേക്കും നടന്നുകയറി; ഉമേഷ് യാദവിന് പകരം ടി നടരാജൻ ടെസ്റ്റ് ടീമിൽ

ദേശീയ ടീമിലേക്ക് എത്താൻ വൈകിയെങ്കിലും ടി നടരാജൻ എന്ന തമിഴ്‌നാട്ടുകാരന്റെ ശുക്രദശയാണ് ഇപ്പോൾ. ടി20, ഏകദിന അരങ്ങേറ്റങ്ങൾക്ക് പിന്നാലെ ടി നടരാജന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലേക്കാണ് നടരാജനെ പരിഗണിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായാണ് നടരാജനെ ടീമിൽ ഉൾപ്പെടുത്തിയത്. നെറ്റ് ബൗളറായി നിലവിൽ ഇന്ത്യൻ ടീമിനൊപ്പം നടരാജനുണ്ട്. ഓസീസ് മണ്ണിൽ തന്നെ ടെസ്റ്റിലും അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് ഈ തമിഴ്‌നാട്ടുകാരനെ കാത്തിരിക്കുന്നത്

ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ മൂന്ന് പേസ് ബൗളർമാരും പരുക്കേറ്റ് പുറത്തായതോടെയാണ് ബുമ്രക്കൊപ്പം പേസ് നിരയ്ക്ക് ശക്തിപകരാൻ നടരാജനും എത്തുന്നത്. സിഡ്‌നിയിൽ ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

Share this story