അർജുൻ തെൻഡുൽക്കർ മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ

അർജുൻ തെൻഡുൽക്കർ മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ മുംബൈ ടീമിൽ. മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള മുംബൈ ടീമിലാണ് അർജുൻ ഇടം നേടിയത്. ഇടംകൈ പേസറായ അർജുൻ ഇതാദ്യമായാണ് സീനിയർ ടീമിൽ ഇടം നേടുന്നത്.

ഡൽഹി, ഹരിയാന, കേരളം, ആന്ധ്ര ഉൾപ്പെട്ട ഗ്രൂപ്പ് ഇ ലാണ് മുംബൈ കളിക്കുന്നത്. നേരത്തെ അർജുൻ ഇന്ത്യ അണ്ടൻ 19ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ശിവം ദുബെ, ധവാൽ കുൽക്കർണി, യശസ്വി ജയ്‌സ്വാൾ തുടങ്ങിയവരും ടീമിലുണ്ട്.

Share this story