ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ; അശ്വിനും രോഹിതും മുന്നോട്ട്

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ; അശ്വിനും രോഹിതും മുന്നോട്ട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ താരങ്ങൾക്ക് റാങ്കിംഗിൽ വൻ നേട്ടം. ഒന്നാമിന്നിംഗ്‌സിലെ തകർപ്പൻ സെഞ്ച്വറി മികവിൽ രോഹിത് ശർമ ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തേക്ക് എത്തി

അശ്വിൻ ബൗളർമാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ആറാം സ്ഥാനത്തുള്ള സ്റ്റുവർട്ട് ബ്രോഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറച്ചു. ബ്രോഡിന് 807 പോയിന്റും അശ്വിന് 804 പോയിന്റുമാണുള്ളത്. വരും ടെസ്റ്റുകളിലും മികവ് ആവർത്തിച്ചാൽ അശ്വിന് രണ്ടാം സ്ഥാനത്തേക്ക് എത്താനാകും

രണ്ടാമിന്നിംഗ്‌സിൽ ക്ലാസിക് സെഞ്ച്വറി നേട്ടത്തോടെ അശ്വിൻ ബാറ്റിംഗ് റാങ്കിംഗിൽ 81 ാം സ്ഥാനത്തേക്ക് കയറി. റിഷഭ് പന്ത് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേക്ക് കയറി. കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

ബൗളർമാരിൽ എട്ടാം സ്ഥാനത്താണ് ബുമ്ര. ഔൾ റൗണ്ടർമാരുടെ പട്ടികയിൽ അശ്വിൻ അഞ്ചാം സ്ഥാനത്ത് എത്തി. ജഡേജ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Share this story