കോടിക്കിലുക്കത്തിൽ ഐപിഎൽ താരലേലം; അമ്പരപ്പിച്ചത് മോറിസ്, ഗൗതത്തിനും റെക്കോര്‍ഡ് തുക

കോടിക്കിലുക്കത്തിൽ ഐപിഎൽ താരലേലം; അമ്പരപ്പിച്ചത് മോറിസ്, ഗൗതത്തിനും റെക്കോര്‍ഡ് തുക

ഐപിഎൽ താരലേലത്തിൽ ഏറ്റവും അമ്പരിപ്പിച്ചത് ക്രിസ് മോറിസിന് ലഭിച്ച തുകയാണ്. 16.25 കോടി രൂപക്കാണ് ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു കളിക്കാരന് ഏറ്റവും ഉയർന്ന തുകയാണിത്.

കോടിക്കിലുക്കത്തിൽ ഐപിഎൽ താരലേലം; അമ്പരപ്പിച്ചത് മോറിസ്, ഗൗതത്തിനും റെക്കോര്‍ഡ് തുക

ന്യൂസിലാൻഡ് താരം കെയ്ൽ ജാമിസണ് വേണ്ടിയും വാശിയേറിയ ലേലം വിളിയാണ് നടന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ജാമിസണെ സ്വന്തമാക്കിയത് 15 കോടി രൂപക്കാണ്. ഗ്ലെൻ മാക്‌സ് വെൽ ഇത്തവണയും കോടികൾ കിലുക്കി. ബാംഗ്ലൂർ 14.25 കോടി രൂപക്കാണ് മാക്‌സ് വെല്ലിനെ സ്വന്തമാക്കിയത്.

ഓസീസ് താരം ജെയ് റിച്ചാർഡ്‌സനെ പഞ്ചാബ് കിംഗ്‌സ് 14 കോടി രൂപക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്‌സ് കൃഷ്ണപ്പ ഗൗതത്തിന് വേണ്ടി മുടക്കിയത് 9.25 കോടി രൂപയാണ്. ഇന്ത്യൻ താരത്തിന് ലേലത്തിന് ലഭിച്ച ഏറ്റവുമുയർന്ന തുകയാണിത്.

കോടിക്കിലുക്കത്തിൽ ഐപിഎൽ താരലേലം; അമ്പരപ്പിച്ചത് മോറിസ്, ഗൗതത്തിനും റെക്കോര്‍ഡ് തുക

ബിഗ് ബാഷ് ലീഗ് താരമായ റിലെ മെരിഡിത്തിനത്തെ പഞ്ചാബ് കിംഗ്‌സ് എട്ട് കോടി രൂപക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലിയെ ചെന്നൈ ഏഴ് കോടി രൂപക്ക് സ്വന്തമാക്കി.

Share this story