ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായ രവി ശാസ്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് ശാസ്ത്രി വാക്‌സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്

മഹാമാരിക്കെതിരെ ഇന്ത്യയെ ശാക്തീകരിച്ച ആരോഗ്യവിഭാഗത്തിനും ശാസ്ത്രജ്ഞർക്കും നന്ദി. വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്നതിൽ അപ്പോളോയിൽ കാന്താ ബെനും സംഘവും കാണിച്ച പ്രൊഫഷണലിസത്തിൽ മതിപ്പുണ്ടെന്നും ശാസ്ത്രി ട്വീറ്റ് ചെയ്തു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി അഹമ്മദാബാദിലാണ് ടീം ഇപ്പോഴുള്ളത്. ഇതിനാലാണ് ശാസ്ത്രി അഹമ്മദാബാദിൽ വെച്ച് തന്നെ വാക്‌സിൻ സ്വീകരിച്ചത്.

Share this story