അംപയര്‍ വിഡ്ഢി; പിഴ ചുമത്തണം, രണ്ട് അബദ്ധങ്ങള്‍: തേര്‍ഡ് അംപയര്‍ക്കു പൊങ്കാല

അംപയര്‍ വിഡ്ഢി; പിഴ ചുമത്തണം, രണ്ട് അബദ്ധങ്ങള്‍: തേര്‍ഡ് അംപയര്‍ക്കു പൊങ്കാല

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20യിലെ രണ്ടു വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ. ആദ്യം സൂര്യകുമാര്‍ യാദവിനെതിരേ വിവാദ ക്യാച്ചിന്റെ പേരില്‍ ഔട്ട് വിധിച്ച അംപയര്‍ പപിന്നീട് സിക്‌സര്‍ നല്‍കേണ്ടിയിരുന്ന ബോളിലും ഔട്ട് നല്‍കിയിരുന്നു. സമൂഹമാധ്യങ്ങളില്‍ ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം തേര്‍ഡ് അംപയറെ പൊങ്കാലയിടുകയാണ്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ 14ാം ഓവറിലായിരുന്നു തേര്‍ഡ് അംപയറുടെ ആദ്യ വിവാദ തീരുമാനം. സാം കറെന്റെ ബോളില്‍ ഫൈന്‍ ലെഗില്‍ ഡേവിഡ് മലാന്‍ സൂര്യകുമാറിനെ ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമായിരുന്നു മലാന്‍ ക്യാച്ചെടുത്തതെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. ഏറെ സമയമെടുത്തായിരുന്നു തേര്‍ഡ് അംപയര്‍ തീരുമാനം പ്രഖ്യാപിച്ചത്. അദ്ദേഹം നോട്ടൗട്ട് വിളിക്കുമെന്ന് എല്ലാവും പ്രതീക്ഷിച്ചെങ്കിലും ഇതു തെറ്റിച്ചുകൊണ്ടായിരുന്നു ഔട്ട് നല്‍കിയത്. തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ നായകന്‍ വിരാട് കോലിയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അംപയര്‍ വിഡ്ഢി; പിഴ ചുമത്തണം, രണ്ട് അബദ്ധങ്ങള്‍: തേര്‍ഡ് അംപയര്‍ക്കു പൊങ്കാല

അംപയറുടെ മറ്റൊരു വിവാദ തീരുമാനം ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ അപ്പര്‍ കട്ട് കളിച്ച വാഷിങ്ടണ്‍ സുന്ദറിനെ തേര്‍ഡ് മാനില്‍ വച്ച് ആദില്‍ റഷീദ് ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാല്‍ ബോള്‍ ക്യാച്ചുമ്പോള്‍ റഷീദിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തയായി റീപ്ലേകളില്‍ വ്യക്തമായി കാണാമായിരുന്നു. സിക്‌സര്‍ നല്‍കേണ്ടയിടത്ത് പക്ഷെ തേര്‍ഡ് അംപയറുടെ വിധി ഔട്ടെന്നായിരുന്നു.

അംപയര്‍ വിഡ്ഢി; പിഴ ചുമത്തണം, രണ്ട് അബദ്ധങ്ങള്‍: തേര്‍ഡ് അംപയര്‍ക്കു പൊങ്കാല

ഇതിനു പിന്നാലെയാണ് തേര്‍ഡ് അംപയര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളും വന്നത്. ഇവയില്‍ ചിലതു നോക്കാം-

എത്ര മികച്ച ഇന്നിങ്‌സായിരുന്നു സൂര്യകുമാര്‍ യാദവിന്റേത്. ഇതു കൂടുതല്‍ മികച്ചതായി മാറുമായിരുന്നു. ഈ തീരുമാനത്തിന്റെ പേരില്‍ തേര്‍ഡ് അംപയര്‍ക്കു പിഴ ചുമത്തണമെന്നായിരുന്നു ഒരൂ യൂസര്‍ ട്വീറ്റ് ചെയ്തത്.

ഗ്രൗണ്ട് അംപയര്‍- സോഫ്റ്റ് സിഗ്നല്‍ ഔട്ടെന്നാണ്. തേര്‍ഡ് അംപയര്‍- എന്റെ ഉത്തരവും അതു തന്നെയാണ്. ഒരു വ്യത്യാസവുമില്ലെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

തേര്‍ഡ് അംപയറുടെ തീരുമാനം കങ്കണയുടെ ട്വീറ്റ് പോലെയാണ്. വിഡ്ഢിത്തവും തെറ്റുമാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ ഇപ്പോള്‍ തന്നെ രാജിവയ്ക്കണമെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്യുന്നത് വ്യക്തമായി കാണാം. അതു ഔട്ട് നല്‍കിയ തേര്‍ഡ് അംപയര്‍ വിഡ്ഢിയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

തെറ്റായി തീരമാനങ്ങളുടെ പേരില്‍ തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മയ്ക്കു മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

തേര്‍ഡ് അംപയര്‍ അതും ഔട്ട് നല്‍കിയോ (വാഷിങ്ടണിന്റെ ക്യാച്ച്) ദുരന്ത അംപയറിങെന്നു ഒരൂ യൂസര്‍ ആഞ്ഞടിച്ചു.

Share this story