യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു

Share with your friends

മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു. യൂസഫ് പത്താൻ ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും താനിപ്പോൾ ആവശ്യമായ മരുന്നുകളുമായി ക്വാറന്റൈനിലേക്ക് മാറിയെന്നും താരം വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയവരെല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ് നടത്തണമെന്നും യൂസഫ് പത്താൻ അഭ്യർത്ഥിച്ചു.

നേരത്തെ ക്രിക്കറ്റ് ഇതിഹാസ സച്ചിൻ ടെണ്ടുൽക്കർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സച്ചിനും യൂസഫ് പത്താനും റോഡ് സേഫ്റ്റി ലോക സീരിസിൽ ഇന്ത്യൻ ലെജൻഡസിന് വേണ്ടി കളിച്ചിരുന്നു. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങൾ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. യുവരാജ് 41 പന്തിൽ 60 റൺസും 35 പന്തിൽ 62 റൺസെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!