ഇന്നാണ് ഫൈനൽ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം

ഇന്നാണ് ഫൈനൽ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ്, ടി20 പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര കൂടി ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്

അതേസമയം ഏകദിന പരമ്പരയെങ്കിലും നേടി ആശ്വാസ വിടവാങ്ങലിനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പൂനെയിൽ ഉച്ചയ്ക്ക് 1.30ക്കാണ് മത്സരം തുടങ്ങുന്നത്. ഇരു ടീമുകളിലും ഏറെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്

രണ്ടാം ഏകദിനത്തിലും കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും ജയിക്കാനാകാതെ പോയത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ബൗളർമാരുടെ മികവില്ലായ്മയാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഏറെ തല്ല് വാങ്ങിയ കുൽദീപ് യാദവിന് പകരം ചാഹൽ ടീമിലെത്തും. വാഷിംഗ്ടൺ സുന്ദറെ പരീക്ഷിക്കാനും സാധ്യതയേറെയാണ്.

 

Share this story