കോഹ്ലിയെ മറികടന്ന് ബാബർ അസമിന്റെ കുതിപ്പ്; ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത്

കോഹ്ലിയെ മറികടന്ന് ബാബർ അസമിന്റെ കുതിപ്പ്; ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത്

ഐസിസി ഏകദിന റാങ്കിംഗിൽ പാക് താരം ബാബർ അസം ഒന്നാം സ്ഥാനത്ത്. വിരാട് കോഹ്ലിയെ മറികടന്നാണ് താരം ഒന്നാം റാങ്കിലേക്കുയർന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ബാബർ അസമിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്

ഐസിസി ഏകദിന റാങ്കിംഗിൽ എത്തുന്ന നാലാമത്തെ പാക് താരമാണ് ബാബർ അസം. ബാബറിന് 865 പോയിന്റുണ്ട്. 857 പോയിന്റുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. 825 പോയിന്റുള്ള രോഹിത് മൂന്നാം സ്ഥാനത്തുണ്ട്.

Share this story