തുടർച്ചയായ മൂന്നാം ജയവുമായി ആർ സി ബി; കൊൽക്കത്തയെ 38 റൺസിന് തകർത്തു

തുടർച്ചയായ മൂന്നാം ജയവുമായി ആർ സി ബി; കൊൽക്കത്തയെ 38 റൺസിന് തകർത്തു

ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസാണ് ആർ സി ബി തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു

31 റൺസെടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. നിതീഷ് റാണ 18, ശുഭ്മാൻ ഗിൽ 21, രാഹുൽ ത്രിപാഠി 25, ഇയാൻ മോർഗൻ 29, ഷാക്കിബ് അൽ ഹസൻ 26 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി കെയ്ൽ ജമീസൺ മൂന്നും ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു. സുന്ദർ ഒരു വിക്കറ്റെടുത്തു

നേരത്തെ 78 റൺസെടുത്ത മാക്‌സ് വെല്ലിന്റെയും 76 റൺസെടുത്ത എ ബി ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് ആർ സി ബി കൂറ്റൻ സ്‌കോർ എടുത്തത്.

Share this story