ഒരു ജയം തേടി ഇരു ടീമുകളും: ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു

ഒരു ജയം തേടി ഇരു ടീമുകളും: ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. തുടർ തോൽവികളിൽ നിന്ന് രക്ഷ തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. നാല് കളികൾ പൂർത്തിയാക്കിയപ്പോൾ ഒരു വിജയം മാത്രമാണ് ഇരു ടീമുകൾക്കുമുള്ളത്. രാജസ്ഥാൻ അവസാന സ്ഥാനത്തും കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ്.

കൊൽക്കത്ത ടീം: നിതീഷ് റാണ, ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, ഇയാൻ മോർഗൻ, സുനിൽ നരൈൻ, ദിനേശ് കാർത്തിക്, ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ

രാജസ്ഥാൻ ടീം: ജോസ് ബട്‌ലർ, യശ്വാസി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ശിവം ദുബെ, ഡേവിഡ് മില്ലർ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്കട്ട്, ചേതൻ സക്കരിയ, മുസ്തഫിസുർ റഹ്മാൻ

Share this story