2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

Share with your friends

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്.

2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍ അരങ്ങേറുന്നത്.

അതേസമയം, സൂപ്പര്‍ താരങ്ങള്‍ പരിക്ക് മൂലം വലയുന്നത് ഇന്ത്യന്‍ ടീമിന്റെ സ്വപ്നങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തുന്നുണ്ട്. ഇന്ത്യയുടെ ലോക കപ്പ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത എന്ന നിലക്കാണ് ടീം ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്.

കൊവിഡ് മൂലം ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റിന് ബൂട്ട് കെട്ടുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-