വിശ്വ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു; ടോക്യോ ഒളിമ്പിക്‌സിന് തുടക്കം

വിശ്വ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു; ടോക്യോ ഒളിമ്പിക്‌സിന് തുടക്കം

കൊവിഡ് മഹാമാരിക്കാലത്ത് ലോകത്തിന് പ്രതീക്ഷയേകി വിശ്വ കായിക മാമാങ്കത്തിന് ടോക്യോയിൽ തുടക്കമായി. കായികലോകം ഇനി ഒന്നാകെ ടോക്യോയിലേക്ക് ഒതുങ്ങുകയാണ്. ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടന ചടങ്ങോടെയാണ് ഒളിമ്പിക്‌സിന് തിരി തെളിഞ്ഞത്

ജപ്പാൻ ചക്രവർത്തി നരുഹിതോയാണ് ഒളിമ്പിക്‌സിന് തുടക്കമായെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ വെടിക്കെട്ട് നടന്നു. പിന്നാലെ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. 26ാമതായാണ് ഇന്ത്യൻ സംഘം മാർച്ച് പാസ്റ്റിലെത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി താരം മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി

33 മത്സര ഇനങ്ങളാണ് ഒളിമ്പിക്‌സിലുള്ളത്. 339 മെഡൽ ഇനങ്ങളിലായി 11,000ത്തിലധികം താരങ്ങളാണ് മത്സരിക്കുന്നത്. 42 വേദികളിലായാണ് മത്സരങ്ങൾ

Share this story