ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഷൂട്ടിംഗിലും ഇന്ന് പ്രതീക്ഷ

ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഷൂട്ടിംഗിലും ഇന്ന് പ്രതീക്ഷ

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയ തുടക്കം. ന്യൂസിലാൻഡിനെ 3-2ന് തകർത്താണ് ഇന്ത്യ തേരോട്ടം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് സിംഗ് ഇരട്ട ഗോളുകൾ സ്വന്തമാക്കി

രൂപീന്ദർ പാൽ സിംഗാണ് മറ്റൊരു ഗോൾ നേടിയത്. മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യയെ തുണച്ചത്. വനിതാ ഹോക്കിയിൽ ഇന്ത്യ വൈകുന്നേരം ഹോളണ്ടിനെ നേരിടും.

പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇന്ന് മത്സരിക്കുന്നുണ്ട്. 12 മണിക്കാണ് ഫൈനൽ. ഭാരദ്വേഹനത്തിൽ മീരാബായി ചാനു ഇന്ന് ഫൈനലിൽ മത്സരിക്കും.

അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാർട്ടറിലെത്തിയത്. രാവിലെ 11 മണിക്ക് ക്വാർട്ടർ മത്സരത്തിൽ ഇന്ത്യ കൊറിയയെ നേരിടും.

Share this story