141 പന്തിൽ 277 റൺസ്, 15 സിക്‌സ്: റെക്കോർഡുകൾ വാരിക്കൂട്ടി നാരായൺ ജഗദീശന്റെ വെടിക്കെട്ട്

narayan

വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി തമിഴ്‌നാടിന്റെ നാരായൺ ജഗദീശൻ. 141 പന്തിൽ 277 റൺസാണ് നാരായൺ അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോർ ആണിത്. ഇതോടൊപ്പം തുടർച്ചയായി അഞ്ച് ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ലോക റെക്കോർഡും ജഗദീശൻ സ്വന്തമാക്കി

25 ഫോറും 15 സിക്‌സും അടങ്ങിയതായിരുന്നു ജഗദീശന്റെ ഇന്നിംഗ്‌സ്. ആദ്യ സെഞ്ച്വറി 76 പന്തിൽ തികച്ച ജഗദീശന് ഇരട്ട സെഞ്ച്വറി തികയ്ക്കാൻ 38 പന്ത് മാത്രമേ വേണ്ടി വന്നൂള്ളു. 264 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡാണ് ജഗദീശൻ തകർത്തത്. 

ജഗദീശനൊപ്പം തമിഴ്‌നാടും റെക്കോർഡ് നേട്ടം കുറിച്ചു. 50 ഓവറിൽ 506 റൺസാണ് തമിഴ്‌നാട് സ്വന്തമാക്കിയത്. 2 വിക്കറ്റ് നഷ്ടത്തിലാണ് തമിഴ്‌നാട് 506 റൺസിലേക്ക് എത്തിയത്. നെതർലാൻഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയ 498 റൺസ് എന്ന റെക്കോർഡാണ് പഴങ്കഥയായത്.
 

Share this story