ഗോൾഡൻ ഗ്ലൗ ഉപയോഗിച്ചുള്ള അശ്ലീല ആംഗ്യം; വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്

emiliano

ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ വിവാദ ആംഗ്യം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനസ്. ഗോൾഡൻ ഗ്ലൗ ഉപയോഗിച്ചുള്ള എമിലിയാനോയുടെ ആംഗ്യം അശ്ലീലമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്

ഫ്രഞ്ചുകാർ എന്നെ ചീത്ത വിളിച്ചതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അഹങ്കാരം കൊണ്ടല്ല. ഞങ്ങൾ എറെ അനുഭവിച്ചു.  ലോകകപ്പ് നേടുക എന്നത് എക്കാലത്തെയും സ്വപ്‌നമായിരുന്നു. അതിനാൽ ഈ മുഹൂർത്തത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്റെ വിജയം കുടുംബത്തിന് സമ്മാനിക്കുന്നു എന്നായിരുന്നു എമിലിയാനോയുടെ പ്രതികരണം


 

Share this story