ഒടുവിൽ ബെയ്‌ലിന്റെ ആദ്യ ലോകകപ്പ് ഗോൾ പിറന്നു; യുഎസിനെതിരെ വെയ്ൽസിന്റെ ആവേശ സമനില

bale

ഖത്തർ ലോകകപ്പ് ബി ഗ്രൂപ്പിൽ വെയ്ൽസ്-യുഎസ്എ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിലെ 36ാം മിനിറ്റിൽ തിമോത്തി വിയയുടെ ഗോളിൽ യുഎസാണ് മുന്നിലെത്തിയത്

രണ്ടാം പകുതിയിൽ 80ാം മിനിറ്റിലായിരുന്നു വെയ്ൽസ് സമനില പിടിച്ചത്. നായകൻ ഗാരത് ബെയ്ൽ പെനാൽറ്റിയിലൂടെയാണ് സമനില സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതലെ യുഎസിനായിരുന്നു ആധിപത്യം. ആക്രമിച്ച് കളിച്ച യുഎസിനെ ഗോൾ വീഴുന്നതിൽ നിന്നും തടഞ്ഞുനിർത്താൻ പക്ഷേ വെയ്ൽസിന് സാധിച്ചു

എന്നാൽ 36ാം മിനിറ്റിൽ വെയ്ൽസിന്റെ ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തി തിമോത്തി യുഎസിനായി ലീഡ് നേടി. ആദ്യ പകുതിയിൽ ബെയ്‌ലിനും ആരോൺ റാംസേക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ പ്രത്യാക്രമണം നടത്തുന്ന വെയ്ൽസിനെയാണ് കണ്ടത്. ആറ് ദശാബ്ദങ്ങൾക്ക് ശേഷമാണ് വെയ്ൽസ് ലോകകപ്പിൽ കളിക്കുന്നത്. ഗാരത് ബെയ്‌ലിന്റെ ആദ്യ ലോകകപ്പ് ഗോളും 80ാം മിനിറ്റിൽ പിറന്നു
 

Share this story