രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം താരയുദ്ധം: മെസിയും റൊണാൾഡോയും ഇന്ന് നേർക്കുനേർ

messi

ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും ഇന്ന് നേർക്കുനേർ. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മെസിയുടെ പിഎസ്ജിയും റൊണാൾഡോയുടെ സൗദി ഓൾ സ്റ്റാർ 11ലും തമ്മിലുള്ള മത്സരം നടക്കും. രാത്രി 10.30നാണ് ഇതിഹാസ താരങ്ങളുടെ പോരാട്ടം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇതിഹാസങ്ങൾ നേർക്കുനേർ വരുന്നത്.

റൊണാൾഡോയ്ക്ക് ഇന്ന് സൗദിയിലെ അരങ്ങേറ്റം കൂടിയാണ്. റൊണാൾഡോയുടെ ടീമായ അൽ നാസറിലെയും അൽ ഹിലാൽ ക്ലബ്ബിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നതാണ് സൗദി ഓൾ സ്റ്റാർ 11. റൊണാൾഡോയാണ് ടീമിന്റെ നായകൻ. 

മെസി, എംബാപെ, നെയ്മർ ത്രയമടങ്ങുന്നതാണ് പി എസ് ജി. റൊണാൾഡോയെ അൽ നാസർ സൗദിയിൽ എത്തിച്ചതിന് പിന്നാലെയാണ് പി എസ് ജിയുമായി സൗഹൃദ മത്സരത്തിന് ശ്രമം തുടങ്ങിയത്. ഇത് സാധ്യമായതോടെ ആരാധകരും വലിയ ആവേശത്തിലാണ്. ഒരുപക്ഷേ ഇരുതാരങ്ങളും ഇനിയൊരിക്കലും നേർക്കുനേർ കളിക്കാനുള്ള സാധ്യത പോലും കുറവാണ്.
 

Share this story