അവസാന ഓവറുകളിൽ ബൗളർമാരുടെ വിളയാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 161 റൺസ് വിജയലക്ഷ്യം

india

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കിവീസിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ തളച്ചിടുകയായിരുന്നു

16 ഓവറിൽ 3ന് 130 റൺസ് എന്ന നിലയിൽ നിന്നാണ് ന്യൂസിലാൻഡ് 160ന് പുറത്തായത്. 30 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് വീണത്. 49 പന്തിൽ 59 റൺസെടുത്ത ഡിവോൺ കോൺവേയാണ് കിവീസിന്റെ ടോപ് സ്‌കോറർ. ഗ്ലെൻ ഫിലിപ്‌സ് 33 പന്തിൽ 54 റൺസെടുത്തു. മാർക്ക് ചാപ്മാൻ 12 റൺസിനും ഡാരിൽ മിച്ചൽ 10 റൺസിനും വീണു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല

ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് 4 ഓവറിൽ 37 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴത്തി. മുഹമ്മദ് സിറാജ് 4 ഓവറിൽ 17 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ വീഴ്ത്തി. ഹർഷൽ പട്ടേൽ ഒരു വിക്കറ്റെടുത്തു.
 

Share this story