ബ്രസീലിനും പോർച്ചുഗലിനും ഇന്ന് ആദ്യ മത്സരം; ഖത്തറിന്റെ ആരവമാകാൻ സൂപ്പർ താരങ്ങൾ

neymar

ഖത്തർ ലോകകപ്പിൽ ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ സൂപ്പർ താരങ്ങൾ ഇന്നിറങ്ങുന്നു. റൊണാൾോഡയുടെ പോർച്ചുഗലും നെയ്മറിന്റെ ബ്രസീലും ഇന്ന് ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ നേരിടും. 

ഇതിന് മുമ്പ് ഇരു ടീമുകലും ഒരുതവണയാണ് നേർക്കുനേർ വന്നത്. 2014 ലോകകപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഘാനയെ പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള സമീപകാല വിവാദങ്ങൾക്ക് ബൂട്ട് കൊണ്ട് മറുപടി നൽകാനൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ

രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ സെർബിയയെ നേരിടും. ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും സെർബിയ 25ാം സ്ഥാനത്തുമാണ്. റാങ്കിംഗിൽ കാര്യമില്ല എന്ന് സൗദിയും ജപ്പാനും തെളിയിച്ചതോടെ ബ്രസീൽ ആരാധകരും ടെൻഷനിലാണ്. നെയ്മറാണ് ബ്രസീലിന്റെ പ്രതീക്ഷയും കരുത്തും. തുടർച്ചയായ 15 മത്സരങ്ങളിൽ തോൽവി അറിയാതെയാണ്  ബ്രസീൽ ലോകകപ്പിന് എത്തിയിരിക്കുന്നത്. 

മുൻ ചാമ്പ്യൻമാരായ ഉറൂഗ്വയും ഇന്ന് ആദ്യ മത്സരത്തിനിന് ഇറങ്ങുന്നുണ്ട്. വൈകുന്നേരം ആറരക്ക് നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് ഉറൂഗ്വേയുടെ എതിരാളികൾ. വൈകുന്നേരം മൂന്നരക്ക് നടക്കുന്ന മത്സരത്തിൽ സ്വിറ്റ്‌സർലാൻഡ് കാമറൂണിനെ നേരിടും.
 

Share this story