സിക്‌സറിച്ച് ക്യാപ്റ്റൻ സഞ്ജു വിജയം സമ്മാനിച്ചു; ന്യൂസിലാൻഡ് എയെ തകർത്തത് ഏഴ് വിക്കറ്റിന്

sanju

ന്യൂസിലാൻഡ് എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 168 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സഞ്ജുവും കൂട്ടരും വിജയലക്ഷ്യം മറികടന്നു. നേരിട്ട അവസാന പന്ത് സിക്‌സർ പറത്തിയാണ് സഞ്ജു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്

32 പന്തുകൾ നേരിട്ട സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു. റിതുരാജ് ഗെയ്ക്ക് വാദ് 41 റൺസും രജത് പാട്ടിദാർ പുറത്താകാതെ 45 റൺസുമെടുത്തു. രാഹുൽ ത്രിപാഠി 31 റൺസും പൃഥ്വി ഷാ 17 റൺസുമെടുത്തു

സഞ്ജുവാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ടോസ് നേടിയ സഞ്ജു ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 40.2 ഓവറിൽ 167 റൺസിന് അവർ പുറത്തായി. നാല് വിക്കറ്റെടുത്ത ഷാർദൂൽ താക്കൂറിന്റെയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് സെന്നിന്റെയും പ്രകടനമാണ് കിവീസിനെ തകർത്തത്. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു


 

Share this story