ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ; ഖത്തർ ലോകകപ്പിന്റെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം

croatia

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. സെമിയിൽ അർജന്റീനയോടാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. മൊറോക്കോ ആകട്ടെ ഫ്രാൻസിനോടും. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പാണ് ക്രൊയേഷ്യ. മൊറോക്കോ ഇതാദ്യമായാണ് ലോകകപ്പ് സെമിയിൽ എത്തുന്നത്.

ഖത്തർ ലോകകപ്പിലെ അത്ഭുത കുതിപ്പായിരുന്നു മൊറോക്കോ നടത്തിയത്. ആഫ്രിക്കൻ അറബ് രാജ്യം അപ്രതീക്ഷിത പോരാട്ടം കാഴ്ച വെച്ചപ്പോൾ ഇടപതറിയത് പല വമ്പൻമാരുമാണ്. സ്‌പെയിനും പോർച്ചുഗലുമൊക്കെ മോറോക്കോയോട് പരാജയപ്പെട്ടു. സെമിയിൽ പക്ഷേ ഫ്രാൻസിനോട് 2-0നാണ് അവർ പരാജയപ്പെട്ടത്

അതേസമയം ഖത്തർ ലോകകപ്പിന്റെ ചാമ്പ്യൻമാരെ നാളെ അറിയാം. നിലവിലെ ജേതാക്കളായ ഫ്രാൻസും അർജന്റീനയും തമ്മിലാണ് കലാശപ്പോര്. ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ മത്സരം.
 

Share this story