സൗദി-അർജന്റീന മത്സരം കാണാൻ സൗദിയിൽ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും അവധി നൽകി

wc

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിലുള്ള മത്സരം ഇന്ന് നടക്കാനിരിക്കെ സൗദിയിൽ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും ഭാഗിക അവധി. കളി കാണുന്നതിനായി സർക്കാർ ജീവനക്കാർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ അവധി നൽകി. സ്‌കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കാണാനായി വിപുലമായ സൗകര്യങ്ങളാണ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത്. ആരാധകരുമായുള്ള പ്രത്യേക വിമാനങ്ങൾ രാവിലെ തന്നെ ഖത്തറിലേക്ക് പറന്നു. 

അർജന്റീനയുടെ ആദ്യ മത്സരം കൂടിയാണിന്ന്. ഉച്ചയ്ക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്ഥാനത്തും സൗദി 51ാം സ്ഥാനത്തുമാണ്.
 

Share this story