കിവീസിനെ 65 റൺസിന് തകർത്ത് ഇന്ത്യ; പരമ്പരയിൽ മുന്നിൽ

kiwi

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ഇന്ത്യ കിവീസിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 18.5 ഓവറിൽ 126 റൺസിന് ഓൾ ഔട്ടായി

നാല് വിക്കറ്റെടുത്ത ദീപക് ഹൂഡയുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ ഓൾ ഔട്ടാക്കിയത്. 19ാം ഓവറിൽ മൂന്ന് വിക്കറ്റുകളാണ് ഹൂഡ സ്വന്തമാക്കിയത്. ചാഹൽ, സിറാജ് എന്നിവർ രണ്ടും ഭുവനേശ്വർ കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

61 റൺസെടുത്ത കെയ്ൻ വില്യംസണാണ് ന്യൂസിലാൻഡ് ടോപ് സ്‌കോറർ. ഡെവോൺ കോൺവേ 25 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. 

നേരത്തെ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് എത്തിയത്. സൂര്യ 51 പന്തിൽ ഏഴ് സിക്‌സും 11 ഫോറും സഹിതം 111 റൺസുമായി പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ 36 റൺസെടുത്തു.
 

Share this story